ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.
ഒറ്റ നോട്ടത്തില്‍

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ താലൂക്കില്‍ പയ്യന്നൂര്‍ ബ്ളോക്കിലാണ് എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എരമം, കുറ്റൂര്‍, വെള്ളോറ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന, എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തിന് 75.14 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്‍റെ അതിരുകള്‍ വടക്കുഭാഗത്ത് പെരിങ്ങോം-വയക്കര പഞ്ചായത്തും, തെക്കുഭാഗത്ത് കടന്നപള്ളി-പാണപ്പുഴ പഞ്ചായത്തും, പയ്യന്നൂര്‍ മുനിസ്സിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് ആലക്കോട്, ചപ്പാരപ്പടവ് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കങ്കോല്‍-ആലപ്പടമ്പ പഞ്ചായത്തും, പയ്യന്നൂര്‍ മുനിസ്സിപ്പാലിറ്റിയുമാണ്. 1955 ഏപ്രിലില്‍ നിലവില്‍ വന്ന കുറ്റൂര്‍ വില്ലേജുപഞ്ചായത്തും 1956 ഏപ്രിലില്‍ നിലവില്‍ വന്ന എരമം വില്ലേജുപഞ്ചായത്തും സംയോജിപ്പിച്ച്, 1962 ജനുവരിയിലാണ് ഇന്നത്തെ എരമം-കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് രൂപം കൊള്ളുന്നത്.