ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
എരമം കുറ്റൂര് ഗ്രാമപഞ്ചായത്ത് പുരാതന ചരിത്രവും സമ്പന്നമായ സാംസ്കാരിക പൈതൃകവും ഉള്ള പ്രദേശമാണ്.മൂഷികവംശത്തിൻ്റെയും കോലത്തുനാടിൻ്റെയും ഭരണപാരമ്പര്യവുമായി ഈ നാട് ബന്ധപ്പെട്ടിരിക്കുന്നു.എരമം എന്ന പേര് പഴയ “ഇരാമം” എന്ന സ്ഥലനാമത്തിൽ നിന്നാണ് രൂപം കൊണ്ടത്. പുരാതന ക്ഷേത്രങ്ങൾ, പള്ളികൾ, കാവുകൾ എന്നിവ മതസൗഹാർദ്ദത്തിന്റെ പ്രതീകങ്ങളാണ്.സ്വാതന്ത്ര്യസമരത്തിലും കർഷകപ്രസ്ഥാനങ്ങളിലും ഈ പ്രദേശം നിർണായക പങ്കുവഹിച്ചു.ജാതിവ്യവസ്ഥയ്ക്കും ഫ്യൂഡൽ ചൂഷണങ്ങൾക്കും എതിരെ ശക്തമായ ജനകീയ പോരാട്ടങ്ങൾ നടന്നു.കർഷകരുടെയും സാധാരണ ജനങ്ങളുടെയും ഐക്യവും ധൈര്യവും ഈ നാടിന്റെ പ്രത്യേകതയായിരുന്നു. നെല് കൃഷി, കുരുമുളക് കൃഷി, മൺപാത്ര നിർമാണം, പായനെയ്ത്ത് തുടങ്ങിയവ പ്രധാന തൊഴിലുകളായിരുന്നു.ഇന്നും ഈ പഞ്ചായത്ത് തന്റെ ചരിത്രപ്രാധാന്യവും തനത് സംസ്കാരവും നിലനിർത്തിക്കൊണ്ടിരിക്കുന്നു.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 8, 2026
വര്ണ്ണോത്സവം ഭിന്നശേഷി കലാമേള
എരമം കുറ്റൂര് ഗ്രാമപഞ്ചായത്ത് 2026-27 വാര്ഷിക പദ്ധതി - വര്ണ്ണോത്സവം ഭിന്നശേഷി കലാമേള ഒക്ടോബര് 10 ന് ശനിയാഴ്ച മാതമംഗലം ഗവ എല് പി സ്കൂളില് വച്ച് നടത്തപ്പെടുന്നു.
പുതിയ വാർത്ത
ബീക്കണ് ടൗണ് ഒന്നാം ഘട്ടം പൂര്ത്തീകരണ പ്രഖ്യാപനം
October 3, 2026
ബീക്കണ് ടൗണ് ഒന്നാം ഘട്ടം പൂര്ത്തീകരണ പ്രഖ്യാപനം
October 3, 2026
തൂഫാന് 2.0 എരമം കുറ്റൂര് ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം...
September 28, 2026
ഓപ്പറേഷൻ തൂഫാൻ 2.0
September 25, 2026
