തൂഫാന് 2.0 എരമം കുറ്റൂര് ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു.
September 28, 2026
ലഹരിക്കെതിരെയായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻറെ ഭാഗമായി ഓപ്പറേഷൻ തൂഫാൻ 2.0 പഞ്ചായത്ത് തല ഉദ്ഘാടനം 28/09/2026 ന് രാവിലെ 11:30 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ ബഹുമാനപ്പെട്ട പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. പി ഗംഗാധരൻ അവർകളുടെ അധ്യക്ഷതയിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ പ്രണവ് കെ കെ സ്വാഗതഭാഷണം നടത്തി. ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രീത കെ ഉദ്ഘാടനം നിർവഹിച്ചു. പെരിങ്ങോം പോലീസ് സ്റ്റേഷൻ എസ് . ഐ ശ്രീ വിജയൻ. സി യുടെ വിശിഷ്ട സാന്നിധ്യത്തിൽ, ശ്രീമതി ജൂണാ ടിവി സിവിൽ എക്സൈസ് ഓഫീസർ ലഹരിവിരുദ്ധ ക്ലാസുകൾ കൈകാര്യം ചെയ്തു.
ശ്രീമതി ബിന്ദു കെ കെ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് , ശ്രീ ബാബുരാജ് എം പി ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ശ്രീമതി ഷൈമ എ വി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിപ്പിച്ചു. തൂഫാൻ ഫ്ലാഗ് ഉയർത്തൽ ബഹു. പ്രസിഡണ്ടിനെ നേതൃത്വത്തിൽ നടത്തി. തൂഫാൻ പ്രതിജ്ഞ ശ്രീ ദിലീപ് കെ പി ഹെഡ് ക്ലരക്ക് വായിച്ച്ക്കൊടുത്തു. തൂഫാൻ വാരിയർമാർക്കുള്ള ബാഡ്ജ് ബഹുമാനപ്പെട്ട എസ് ഐ വിജയൻ. സി അവർകൾ വിതരണം ചെയ്തു. അസി. സെക്രട്ടറിയും തൂഫാൻ നോഡൽ ഓഫീസറുമായ ശ്രീ അബ്ദുള് റഹിമാൻ സി എം കെ അവർകൾ നന്ദി രേഖപ്പെടുത്തി .